1973 – ഭാരതീയ പൂജാർപ്പണം

1973 ൽ പ്രസിദ്ധീകരിച്ച ഭാരതീയ പൂജാർപ്പണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Bharatiya Poojarppanam

സീറോ മലബാർ സഭയുടെ കുർബാന ക്രമത്തിന് ഒരു ഭാരതവത്കൃത രൂപം അവതരിപ്പിക്കുന്ന പുസ്തകമാണിത്. രണ്ടാം വത്തിക്കാൻ സുന്നഹദോസ് നൽകിയ പ്രചോദനത്തിൽ സീറോ മലബാർ സഭക്കു വേണ്ടി ബാംഗളൂർ ധർമ്മാരാം കോളേജ് തയ്യാറാക്കിയ ഭാരതവത്കൃത കുർബാന ക്രമം ഇതിൽ കാണാം. സഭയുടെ inculturation (സാംസ്കാരിക സ്വാംശീകരണ) ഉദ്യമത്തിൻ്റെ ഉദാഹരണമാണിത്.

ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഭാരതവത്കരണം (Indianization) എന്ന ആശയം രൂപപ്പെട്ടതിൻ്റെ ഫലമായി ഇന്ത്യയിലെ കത്തോലിക്കാ, പ്രോട്ടസ്റ്റൻ്റ് സഭകളിൽ ഇത്തരം ശ്രമങ്ങൾ ഉയർന്നു വന്നു. ഇവ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കുകയും, പിൽക്കാലത്ത് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു എന്ന വസ്തുത നിലനിൽക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഭാരതീയ പൂജാർപ്പണം
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 34
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *