1972 ൽ പ്രസിദ്ധീകരിച്ച ജോൺ കുന്നപ്പള്ളി രചിച്ച പ്രക്രിയാഭാഷ്യം എന്ന സംസ്കൃത വ്യാകരണ ഗ്രന്ഥത്തിൻ്റെസ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃതം പഠിക്കുന്നവർക്കും, പണ്ഡിതന്മാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ വ്യാകരണ ഗ്രന്ഥം. സംസ്കൃതത്തിലെ എല്ലാ സംജ്ഞകളേയും സംക്ഷിപ്തമായും സുലളിതമായും ഇതിൽ വർണ്ണിച്ചിരിക്കുന്നു. സാങ്കേതിക സംജ്ഞകൾ, സന്ധിപ്രകരണം, ലിംഗപ്രകരണം, ധാതുപ്രകരണം, തദ്ധിതപ്രകരണം, വിഭക്തിപ്രകരണം, സമാസപ്രകരണം, കൃത്പ്രകരണം, കാരകപ്രകരണം തുടങ്ങി പതിനാറ് അദ്ധ്യായങ്ങൾ ആണ് ഈ ഗ്രന്ഥത്തിലുള്ളത്. സംസ്കൃത വ്യാകരണവുമായി ബന്ധപ്പെട്ട ഇത്രയും വിപുലവും, വിശദാർത്ഥത്തിലുമുള്ള ഒരു കൃതി മലയാളത്തിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്ന് അവതാരികയിൽ സാക്ഷ്യപ്പെടുത്തുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: പ്രക്രിയാഭാഷ്യം
- രചന: John Kunnappalli
- പ്രസിദ്ധീകരണ വർഷം: 1972
- താളുകളുടെ എണ്ണം: 796
- അച്ചടി: Kerala Digest Press, Chananacherry
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി