1972 ൽ പ്രസിദ്ധീകരിച്ച റാഫേൽ ചിറ്റിലപ്പിള്ളി രചിച്ച ഞാൻ കണ്ട ഫാദർ വടക്കൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയത്തിലും (കർഷക തൊഴിലാളി പാർട്ടി) കർഷക സമരങ്ങളിലും ഇറങ്ങി പ്രവർത്തിച്ച തൃശൂരിൽ നിന്നുള്ള കത്തോലിക്കാ വൈദികനായ ഫാദർ വടക്കനെ അനുസ്മരിക്കുന്ന ഒരു പുസ്തകമാണിത്. കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിമർശനങ്ങളും വിയോജിപ്പുകളും ഈ പുസ്തകത്തിൽ കാണാൻ കഴിയും. ഇതിൽ പരാമർശിക്കുന്ന (ഉദാ: പേജ് 15, 16), അദ്ദേഹം സ്ഥാപിച്ച്, കെ റ്റി പി നടത്തി വന്ന തൊഴിലാളി എന്ന പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഞാൻ കണ്ട ഫാദർ വടക്കൻ
- രചന: Raphael Chittilapilly
- പ്രസിദ്ധീകരണ വർഷം: 1972
- താളുകളുടെ എണ്ണം: 106
- അച്ചടി: Viswanath Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി