1972-ൽ ഹൊർമീസ് സി. പെരുമാലിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ക്രിസ്തുമതവും ഭാരതവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ കൃതി, ഇന്ത്യയിലെ തത്വചിന്തയുടെയും മതങ്ങളുടെയും പശ്ചാത്തലത്തിൽ ക്രിസ്തുമതത്തിന്റെ സ്ഥാനം, സംഭാവന, സംവാദം എന്നിവ പരിശോധിക്കുന്നു. പുസ്തകത്തിൽ ലോകമതങ്ങളെ പറ്റി സാമാന്യമായും ക്രിസ്തുമതത്തെയും, മതവിഭാഗങ്ങളെയും, കേരളസഭയെയും പറ്റി പ്രത്യേകമായും പ്രതിപാദിച്ചിരിക്കുന്നു. നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ ആദ്യ ഭാഗത്തിൽ ക്രൈസ്തവമതത്തിൻ്റെ അടിസ്ഥാനവിശ്വാസങ്ങളെയും ആധാരങ്ങളെയും ഭരണരീതിയെയും പറ്റി പ്രതിപാദിക്കുന്നു. രണ്ടാം ഭാഗത്തിലെ വിഷയം പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവസഭകളെ പറ്റിയുള്ള സമഗ്രമായ പഠനമാണ്. മൂന്നാം ഭാഗം മാർത്തോമ്മാശ്ലീഹയുടെ പ്രേഷിതവൃത്തിയെയും അദ്ദേഹം സ്ഥാപിച്ച സഭയെയും അതിൻ്റെ ആരാധനാക്രമത്തെയും പറ്റിയാണ് പ്രതിപാദിക്കുന്നത്. നാലാം ഭാഗത്തിൽ ഭാരതസഭയെ, പ്രത്യേകിച്ചും കേരള സഭയെ പറ്റി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും സ്ഥിതിവിവരക്കണക്കുകളുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.അതതു വിഷയങ്ങളിൽ പ്രത്യേക പഠനം നടത്തിയിട്ടുള്ള പ്രഗൽഭരായ പണ്ഡിതന്മാരാണ് പുസ്തകത്തിലെ ഓരോ വിഷയങ്ങളും രചിച്ചിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ക്രിസ്തുമതവും ഭാരതവും
- എഡിറ്റർ: Hormice
- പ്രസിദ്ധീകരണ വർഷം: 1972
- താളുകളുടെ എണ്ണം: 648
- അച്ചടി: L.F.I. Press, Thevara
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി