1971 –ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാങ്ഗ്വേജ്സ്, തിരുവനന്തപുരം പ്രസിദ്ധീകരിച്ച, വിജ്ഞാനശബ്ദാവലി 2 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസമന്ത്രാലയത്തിലെ
വൈജ്ഞാനിക സാങ്കേതിക ശബ്ദാവലികൾക്കായുള്ള
സ്ഥിരം കമ്മിഷൻ്റെ അംഗീകാരത്തോടെ
പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണ് വിജ്ഞാനശബ്ദാവലി 2. സസ്യശാസ്ത്രം, രസതന്ത്രം, ഗണിതം, ഭൗതികം, ജന്തുശാസ്ത്രം എന്നിവയിൽ ബിരുദാനന്തരതലത്തിൽ അധ്യാപനത്തിനും ഗ്രന്ഥനിർമാണത്തിനും ആവശ്യമായ സാങ്കേതിക ശബ്ദങ്ങൾ ഇതിൽ അടങ്ങുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: വിജ്ഞാനശബ്ദാവലി 2
- സംശോധകൻ: എൻ.വി. കൃഷ്ണവാരിയർ
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 508
- സ്കാൻ ലഭ്യമായ ഇടം: കണ്ണി