1971 –ൽ പ്രസിദ്ധീകരിച്ച, Watchmann Nee രചിച്ച മാതൃകാ ക്രിസ്തീയ പ്രവർത്തകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിൽ ഒരു ക്രിസ്തീയ പ്രവർത്തകൻ്റെ ജീവിതം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു. ദൈവത്തിൻ്റെ വിളിയും, ഒരു പ്രവർത്തകൻ അത് എങ്ങനെ തിരിച്ചറിയണം എന്നും പരിശുദ്ധാത്മാവിൻ്റെ കരുത്ത് ഇല്ലാതെ ആത്മീയ അനുഭവ പ്രവർത്തനം ഫലപ്രദമാകില്ലെന്നും രചയിതാവ് വ്യക്തമാക്കുന്നു. ഒരു യഥാർത്ഥ ക്രിസ്തീയ പ്രവർത്തകൻ്റെ മുഖ്യ ആയുധം പ്രാർത്ഥനയാണ്. ദൈവവചനം പങ്കിടുന്നതിന് ആത്മീയ തയ്യാറെടുപ്പും ശുദ്ധിയും അനിവാര്യമാണെന്ന് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു.
ക്രിസ്തീയപ്രവർത്തകൻ്റെ വിജയത്തിനും വളർച്ചയ്ക്കും ക്രിസ്തുവിൽ ദൃഢമായി നിലനിൽക്കുക അത്യന്താപേക്ഷിതമാണെന്ന് പുസ്തകം ഊന്നിപ്പറയുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരു മാതൃകാ ക്രിസ്തീയ പ്രവർത്തകൻ തൻ്റെ ആത്മീയ ജീവിതം എങ്ങനെ സംരക്ഷിച്ച് സഭയ്ക്കും സമൂഹത്തിനും മാതൃകയാകണം എന്നത് പഠിപ്പിക്കുന്ന ഒരു ആത്മീയ മാർഗ്ഗദർശികകൂടിയാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാതൃകാ ക്രിസ്തീയ പ്രവർത്തകൻ
- രചന: WatchMann Nee
- പ്രസാധകർ: Evangelical Publications, Angamaly
- പ്രസിദ്ധീകരണ വർഷം: 1971
- അച്ചടി: The Prakasini Press, Angamaly
- താളുകളുടെ എണ്ണം:150
- സ്കാൻ ലഭ്യമായ ഇടം: കണ്ണി