1970 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് സപ്തതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സീറോ മലബാർ സഭകളിലെ പള്ളികൾക്കു` വേണ്ടി ഫാദർ പ്ലാസിഡ് ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര പഠനത്തിനു ശേഷം റോമിൽ നിന്നും കാനൊൻ നിയമത്തിലും ഉപരിപഠനം പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം സീറോ മലബാർ സഭയുടേയും പള്ളികളുടേയും ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങൾ അവിസ്മണീയങ്ങൾ ആണ്`.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പ്ലാസിഡ് സപ്തതി
- പ്രസിദ്ധീകരണ വർഷം:1970
- അച്ചടി: S J Press, Mannanam
- താളുകളുടെ എണ്ണം:204
- സ്കാൻ ലഭ്യമായ ഇടം: കണ്ണി