1969-ൽ പ്രസിദ്ധീകരിച്ച, പന്തളത്തു കേരളവർമ്മ തമ്പുരാൻ എഴുതിയ വേണീസംഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1969 – വേണീസംഹാരം
ഭാരതയുദ്ധമാണ് നാടകത്തിൻ്റെ പശ്ചാത്തലം. സംസ്കൃതത്തിലെ വീരരസപ്രധാനങ്ങളായ നാടകങ്ങളിൽ പ്രഥമസ്ഥാനത്താണ് വേണീസംഹാരം. വേണി എന്നാൽ അഴിച്ചിട്ട തലമുടി. അതിൻ്റെ സംഹാരം കൂട്ടിപ്പിടിച്ചു കെട്ടുക. ദ്യൂതസഭയിൽ വെച്ച് ദുശ്ശാസനൻ അഴിച്ചിട്ട പാഞ്ചാലിയുടെ തലമുടി ഭീമൻ കൗരവരെ സംഹരിക്കുന്നതുവരെ അഴിഞ്ഞു കിടക്കുമെന്നുള്ള പ്രതിജ്ഞ ഏതുവിധം നിറവേറി എന്നതാണ് ഈ നാടകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഭീമനാണ് നാടകത്തിലെ നായകൻ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വേണീസംഹാരം
- രചന: പന്തളത്തു കേരളവർമ്മ തമ്പുരാൻ
- പ്രസിദ്ധീകരണ വർഷം: 1969
- അച്ചടി: R.M. Press, Thiruvananthapuram
- താളുകളുടെ എണ്ണം: 170
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
