1968-ൽ പ്രസിദ്ധീകരിച്ച, ലെനിൻ എഴുതിയ ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വി. ഐ. ലെനിന്റെ ഈ കൃതിയിൽ ദേശീയപ്രശ്നത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സമീപനമാണ് വിശദീകരിക്കുന്നത്. ഒരോ രാഷ്ട്രത്തിനും സ്വയം നിർണ്ണയാവകാശമുണ്ടെന്ന നിലപാടാണ് ലെനിൻ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്. ചൂഷണത്തിലുള്ള ജാതികൾക്കും വംശങ്ങൾക്കും അവരുടെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള അവകാശം തന്നെയാണ് സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് അടിസ്ഥാനമാകുന്നത് എന്നതാണ് ലെനിന്റെ വാദം.
കൊളോണിയലിസം, സാമ്രാജ്യത്വം, ദേശീയത, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയുടെ പശ്ചാത്തലത്തിൽ ലെനിൻ എഴുതിയ ഈ രചന ഇന്നും ഏറെ പ്രസക്തിയുള്ളതാണ്
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം
- രചന: വി. ഐ ലെനിൻ
- താളുകളുടെ എണ്ണം: 308
- സ്കാൻ ലഭ്യമായ ഇടം: കണ്ണി