1966ൽ പ്രസിദ്ധീകരിച്ച ഫ്ലോറിൻ സി. എം. ഐ രചിച്ച വേദപുസ്തകത്തിലെ കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയിൽ തുടർച്ചയായി എഴുതിയതാണ് പുസ്തകരൂപത്തിലാക്കിയ ഈ കഥകൾ. പഴയ നിയമത്തിലെ നാല്പത്തിയഞ്ച് ഗ്രന്ഥങ്ങളിൽ ചിതറി കിടക്കുന്ന മിശിഹായുടെ ജീവിതകഥയും ഇസ്രയേലിൻ്റെ ചരിത്രവും കുട്ടികൾക്ക് എളുപ്പം ഗ്രഹിക്കാവുന്ന ഭാഷയിലും ശൈലിയിലും ആണ് പുസ്തകത്തിൻ്റെ രചന.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: വേദപുസ്തകത്തിലെ കഥകൾ
- രചന: ഫ്ലോറിൻ സി. എം. ഐ
- പ്രസിദ്ധീകരണ വർഷം: 1966
- താളുകളുടെ എണ്ണം: 568
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി