1965-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച സാഹിത്യമഞ്ജരി (എട്ടാം ഭാഗം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പതിനൊന്നു ഭാഗങ്ങളായാണ് സാഹിത്യമഞ്ജരി പ്രസിദ്ധപ്പെടുത്തിയത്. 1917 മുതൽ 1958 വരെ കാലഘട്ടങ്ങളിൽ രചിച്ച കവിതകളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടു കവിതകളുടെ സമാഹാരമാണ് എട്ടാം ഭാഗത്തുള്ളത്. കവിതകൾ എഴുതിയ കാലവും വരികളുടെ അർത്ഥവും ഉൾക്കൊള്ളുന്ന വിശദീകരണം എല്ലാ പേജിലും കൊടുത്തിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: സാഹിത്യമഞ്ജരി (എട്ടാം ഭാഗം)
- പ്രസിദ്ധീകരണ വർഷം: 1965
- അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിങ്ങ് ഹൗസ്, ചെറുതുരുത്തി
- താളുകളുടെ എണ്ണം: 93
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
