1965 ൽ പ്രസിദ്ധീകരിച്ച കെ. വാസുദേവൻ മൂസ്സത് രചിച്ച കാളിദാസൻ അഥവാ ഭാരത സാഹിത്യത്തിലെ കെടാവിളക്ക് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഉത്തരഭാരതത്തിലെ ഉജ്ജയിനി ഭരിച്ചിരുന്ന വിക്രമാർക്ക മഹാരാജാവിൻ്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്ന കാളിദാസൻ്റെ ജീവിതകഥ, കാളിദാസൻ്റെ പ്രധാനകൃതികളുടെ പശ്ചാത്തലം, രഘുവംശ കഥകൾ, കുമാരസംഭവ കഥ തുടങ്ങിയവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കാളിദാസൻ
- രചന: K. Vasudevan Moosad
- പ്രസിദ്ധീകരണ വർഷം: 1965
- താളുകളുടെ എണ്ണം: 290
- അച്ചടി: Arunodyama Press, Wadakkanchery.
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി