1963-ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ. മാണിക്കത്തനാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സുവിശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പല പുരാതന ബൈബിൾ പഠനങ്ങളുടെയും വിവർത്തന ചരിത്രത്തിന്റെയും അടിസ്ഥാനമാണ് പ്ശീത്താ. പൈതൃകപരവും പുരാതനവുമായ ക്രിസ്ത്യൻ ഗ്രന്ഥമായ സുറിയാനി പ്ശീത്തായിൽ നിന്നും മാണിക്കത്തനാർ വിവർത്തനം ചെയ്ത കൃതിയാണിത്. ലൂക്കാ, മത്തായി, യോഹന്നാൻ, മാർക്കോസ് തുടങ്ങിയ പ്രവാചകന്മാർ എഴുതിയ പൈതൃകപരവും പുരാതനവുമായ ക്രിസ്ത്യൻ വിശുദ്ധഗ്രന്ഥങ്ങളിലെ ഈശോമിശിഹായുടെ സുവിശേഷങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: സുവിശേഷം
- രചയിതാവ്: Ka.Ni.Mu.Sa. Mani Kathanar
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 232
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി