1963 ൽ പ്രസിദ്ധീകരിച്ച കെ. കെ. പി. മേനോൻ രചിച്ച നമ്മുടെ മത്സ്യങ്ങൾ – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ പ്രധാന മത്സ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ചുകൊണ്ട് മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചതിൻ്റെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ഇതിലെ ലേഖനങ്ങൾ 1959ൽ മാതൃഭൂമി, മലയാള മനോരമ, മലയാളരാജ്യം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖന പരമ്പരയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകത്തിൻ്റെ അവസാനം ഇതിൽ പ്രതിപാദിക്കപ്പെട്ട മത്സ്യങ്ങളുടെ ശാസ്ത്ര നാമങ്ങളും കൊടുത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: നമ്മുടെ മത്സ്യങ്ങൾ – ഒന്നാം ഭാഗം
- രചന: K.K.P. Menon
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 208
- അച്ചടി : Parishanmudralayam, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി