1963 മുതൽ 1965 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ കാഹളം മാസികയുടെ 18 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുവനന്തപുരത്തിൻ്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ രൂപതയിൽ നിന്നും പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് ക്രൈസ്‌തവ കാഹളം. സഭാസംബന്ധിയായ ലേഖനങ്ങളും, പത്രാധിപക്കുറിപ്പ്, ചോദ്യോത്തര പംക്തി, ലോകവാർത്തകൾ, അതിരൂപതാവാർത്തകൾ എന്നിവയാണ് മാസികയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ക്രൈസ്തവകാഹളം മാസികയുടെ 18 ലക്കങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1963 – 1965
- അച്ചടി: St. Mary’s Press, Pattom
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
