1962ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുകൃഷ്ണൻ നാടാർ രചിച്ച ഇരവിക്കുട്ടിപ്പിള്ളപ്പോര് എന്ന വില്ലടിപ്പാട്ട് പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ദക്ഷിണ തിരുവിതാംകൂറിലെ പ്രാചീന സാഹിത്യ കൃതികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും താളിയോല ഗ്രന്ഥങ്ങൾ ശേഖരിച്ച് രചിക്കപ്പെട്ടതാണ് ഈ പുസ്തകമെന്ന് ലേഖകൻ സൂചിപ്പിക്കുന്നു. സാഹിത്യപരമായും ചരിത്രപരമായും വളരെ മേന്മ അവകാശപ്പെടാവുന്നതാണ് ഈ കൃതിയെന്ന് ചരിത്രപരമായ വസ്തുതകളെ കുറിച്ചും, ഇരവിക്കുട്ടിപ്പിള്ളയെ കുറിച്ചും എഴുതിയിട്ടുള്ള സുദീർഘമായ അവതാരികയിൽ ശൂരനാട്ട് കുഞ്ഞൻപിള്ള സമർത്ഥിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഇരവിക്കുട്ടിപ്പിള്ളപ്പോര്
- പ്രസിദ്ധീകരണ വർഷം: 1962
- രചന: കെ. കൊച്ചുകൃഷ്ണൻ നാടാർ
- അച്ചടി: S.B. Press, Trivandrum
- താളുകളുടെ എണ്ണം: 140
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
ഇങ്ങനെ ഒന്ന് നിങ്ങൾ ചെയ്യ്തത് വളരെ നന്നായി
Good work