1960-ൽ പ്രസിദ്ധീകരിച്ച, സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1955-ൽ തെക്കുകിഴക്കൻ ഏഷ്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ക്രൂഷ്ചേവ് മോസ്കോവിലെ ലുഷ്നികിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഇന്ത്യ, ബർമ്മ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യാത്രാ അനുഭവങ്ങളും സോവിയറ്റ്-ഏഷ്യൻ ജനതകൾ തമ്മിൽ വളർന്നു വരുന്ന സൗഹൃദത്തെക്കുറിച്ചും അവിടെ തടിച്ചുകൂടിയ വൻ ജനാവലിയുടെ മുന്നിൽ അദ്ദേഹം പ്രസംഗിച്ചു. ലോകസംഘർഷം കുറയ്ക്കുന്നതിനും അണുവായുധനിരോധനത്തിനുമായി സോവിയറ്റ് ഗവണ്മെൻ്റ് കൈക്കൊള്ളുന്ന സമാധാനനയത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ
- പ്രസിദ്ധീകരണ വർഷം: 1960
- അച്ചടി: Roxy Printing Press, New Delhi
- താളുകളുടെ എണ്ണം: 52
- സ്കാൻ ലഭ്യമായ ഇടം: കണ്ണി