1959 ൽ പുറത്തിറങ്ങിയ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൻ്റെ അദ്ധ്യയന വർഷം1958 – 59 ലെ സ്മരണികയായ St. Josephs College Magazine – Devagiri യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സി. എം. ഐ സഭയുടെ കീഴിൽ 1956ൽ പ്രവർത്തനം ആരംഭിച്ച ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് മലബാർ മേഖലയിലെ പ്രശസ്തമായ ആർട്സ് ആൻ്റ് സയൻസ് കോളേജാണ്. 1958-59 അധ്യയന വർഷത്തെ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959-St. Josephs College Magazine, Devagiri
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: St. Josephs College Magazine, Devagiri
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 146
- അച്ചടി: Xavier Press, Calicut
- സ്കാൻ ലഭ്യമായ ഇടം: കണ്ണി