1959 – ൽ പ്രസിദ്ധീകരിച്ച, കാവുങ്ങൽ നീലകണ്ഠപ്പിള്ള രചിച്ച ശ്രീമഹാ വിഷ്ണുപുരാണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമായ വിഷ്ണുപുരാണത്തിൻ്റെ വിവർത്തനമാണ് ഈ കൃതി. പ്രബോധദർപ്പണം എന്ന മാസികയിൽ ഈ വിവർത്തനകൃതി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുമ്പോൾ ആ മാസിക നിലച്ചുപോയി. പിന്നീട് പത്തു വർഷത്തിന് ശേഷമാണ് ഈ കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീമഹാ വിഷ്ണുപുരാണം
- പ്രസിദ്ധീകരണ വർഷം: 1959
- അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 297
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
