1959 ൽ പ്രസിദ്ധീകരിച്ച കെ. ആർ. നാരായണൻ പറവൂർ രചിച്ച മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ആദിമകാലങ്ങളിലെ മനുഷ്യൻ്റെ ആശയവിനിമയം, ഭാഷയുടെ വളർച്ച, ലിപിയുടെ ആവിർഭാവം, സാഹിത്യകലയുടെ ആവിർഭാവം, ഭാരതീയ സാഹിത്യത്തിലെ പ്രതിപാദ്യവിഷയം, എന്നിവയുമായി ബന്ധപ്പെട്ട ഉപന്യാസങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഭാരതത്തിൽ മേല്പറഞ്ഞ കാര്യങ്ങളുടെ ആവിർഭാവം, മാനവസംസ്കാരത്തിൻ്റെ പുരോഗതി, ഭാരത സംസ്കാരം മറ്റു ഭൂവിഭാങ്ങളെ എങ്ങിനെ സ്വാധീനിച്ചു ഗഹനമായ കാര്യങ്ങൾ വിശദീകരിക്കുന്ന ലേഖനങ്ങൾ പുസ്തകത്തിൽ കാണാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും
- രചയിതാവ് : K.R. Narayananan Paravur
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 142
- അച്ചടി: Co Operative Press, Parur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി