1959 – ൽ പ്രസിദ്ധീകരിച്ച, ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള രചിച്ച കോകസന്ദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സന്ദേശകാവ്യമായ കോകസന്ദേശത്തിന് ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള രചിച്ച വ്യാഖ്യാനമാണ് കോകസന്ദേശം സവ്യാഖ്യാനം. പതിനാലാം ശതകത്തിൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ മണിപ്രവാള സന്ദേശ കാവ്യം ചക്രവാകസന്ദേശം എന്ന പേരിലും അറിയപ്പെടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കോകസന്ദേശം
- പ്രസിദ്ധീകരണ വർഷം: 1959
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 108
- സ്കാൻ ലഭ്യമായ ഇടം: കണ്ണി