1959 – കാത്തലിക് ലേബർ അസ്സോസിയേഷൻ സോവനീർ

1959-ൽ പ്രസിദ്ധീകരിച്ച, കാത്തലിക് ലേബർ അസ്സോസിയേഷൻ സോവനീർ എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1959 - കാത്തലിക് ലേബർ അസ്സോസിയേഷൻ സോവനീർ
1959 – കാത്തലിക് ലേബർ അസ്സോസിയേഷൻ സോവനീർ

1950–60 കാലഘട്ടത്തിൽ കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളും ക്രൈസ്തവ സാമൂഹ്യനീതിപ്രസ്ഥാനങ്ങളും ശക്തമായിരുന്ന സമയത്താണ് കാത്തലിക് ലേബർ അസ്സോസിയേഷൻ (CLA) പ്രവർത്തനം സജീവമായത്. കത്തോലിക്കാ സഭയുടെ സാമൂഹ്യബോധനങ്ങൾ അടിസ്ഥാനമാക്കി തൊഴിലാളികളുടെ അവകാശസംരക്ഷണവും നൈതിക–ആത്മീയ വളർച്ചയും ലക്ഷ്യമാക്കി CLA പ്രവർത്തിച്ചു. ആശംസകൾ, സാഹിത്യ സൃഷ്ടികൾ, തൊഴിലാളി സംബന്ധമായ ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

സ്മരണികയിലെ 15,16, 76,77 പേജുകൾ കാണുന്നില്ല. പക്ഷെ ലേഖനങ്ങളുടെ തുടർച്ച നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ പേജ് നംബർ അച്ചടിക്കുമ്പോൾ വന്ന പിശകായിരിക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കാത്തലിക് ലേബർ അസ്സോസിയേഷൻ സോവനീർ
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 89
  • അച്ചടി: St. Joseph’s Press, Elthuruth
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *