1958 ഏപ്രിൽ മാസം 18,19,20 തിയതികളിൽ എറണാകുളത്തു നടന്ന ആൾ കേരള കാത്തലിക് യൂത്ത് ഫെസ്റ്റിവെലിൻ്റെ സ്മരണികയായ The All Kerala Catholic Youth Festival ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കത്തോലിക്കാ യുവജനങ്ങളുടെ കായികവും മാനസികവും സാംസ്കാരികവുമായ വളർച്ച ലക്ഷ്യമിട്ടു നടത്തിയ യുവജനോൽസവത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 500 ൽ പരം പ്രതിനിധികളും, കലാ കായിക മൽസരങ്ങളിൽ ആയിരത്തിൽ പരം മത്സരാർത്ഥികളും പങ്കെടുത്തു. 12000 പേർ പങ്കെടുത്ത പ്രകടനവും ഒരു ലക്ഷം പേർ പങ്കെടുത്ത സമാപന സമ്മേളനവും നടന്നു. സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ കലാ കായിക മൽസര വിജയികളുടേതടക്കം ധാരാളം ചിത്രങ്ങളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: The All Kerala Catholic Youth Festival, Ernakulam
- പ്രസിദ്ധീകരണ വർഷം: 1958
- പ്രസാധകർ: Malabar Regional Committee for Catholic Social Work, Ernakulam
- താളുകളുടെ എണ്ണം: 88
- അച്ചടി: St.Mary’s Orphanage Press, Trichur.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി