1958 – ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ

1958-ൽ പ്രസിദ്ധീകരിച്ച, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1958 – ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ

ആദ്യകാല മലയാള ഗദ്യസാഹിത്യത്തിലെ പ്രധാനികളിൽ ഒരാളായിരുന്ന ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ കവിയും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു. വെണ്മണി പ്രസ്ഥാനം തുടങ്ങിവെച്ച ശൈലീപരവും ഭാഷാപരവുമായ വഴിയിലൂടെ ആണ് അദ്ദേഹത്തിൻ്റെ ആദ്യകാല സാഹിത്യശ്രമങ്ങൾ സഞ്ചരിച്ചത്. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കുഞ്ഞിക്കൃഷ്ണമേനോൻ എഴുതിയ രാജസ്തുതികൾ, സ്തോത്രകൃതികൾ, ഖണ്ഡകൃതികൾ, വഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അപ്രകാശിത ഒറ്റശ്ലോകങ്ങളും ചില കവിതകളും ഉൾപ്പെടുത്തി മൂന്നാം പതിപ്പായാണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നത്. ഗദ്യകൃതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ
    • പ്രസിദ്ധീകരണ വർഷം: 1958
    • അച്ചടി: Norman Printing Bureau, Kozhikode
    • താളുകളുടെ എണ്ണം: 364
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *