1958ൽ മലയായിലെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച Replanting on Small Holdings എന്ന കൃതിയുടെ മലയാള പരിഭാഷയായ ചെറുകിട റബ്ബർ തോട്ടങ്ങളിലെ ആവർത്തന കൃഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റബ്ബർ കൃഷിക്കാവശ്യമായ സ്ഥലം തിരഞ്ഞെടുക്കൽ, ടാപ്പിംഗ്, പഴയ മരങ്ങൾ നശിപ്പിക്കൽ, റബ്ബർ നടുന്നതുമായ് ബന്ധപ്പെട്ട കാര്യങ്ങൾ, വളം നൽകൽ, കീടാണു നശീകരണം, നഴ്സറികൾ തുടങ്ങി റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുസ്തകത്തിൽ ലഭ്യമാണ്
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ചെറുകിട റബ്ബർ തോട്ടങ്ങളിലെ ആവർത്തന കൃഷി
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: Associated Printers, Kottauyam
- താളുകളുടെ എണ്ണം: 110
- സ്കാൻ ലഭ്യമായ ഇടം: കണ്ണി