1958-ൽ പ്രസിദ്ധീകരിച്ച, ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ എഴുതിയ ഭാഷയും ഗവേഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഭാഷാസംബന്ധിയായ പഠനങ്ങളുടെയും സാഹിത്യ നിരൂപണങ്ങളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം. മലയാള ഭാഷാ-സാഹിത്യത്തിന്റെ വിവിധ വശങ്ങൾ വിമർശനാത്മകമായി പരിശോധിക്കുകയും, ആധുനിക ഭാഷാസാഹിത്യ പഠനത്തിൽ എന്താണ് ഭാഷയുടെ സ്ഥാനം എന്നതിൽ വിശകലനം നടത്തുകയും ചെയ്യുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ഭാഷയും ഗവേഷണവും
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: K.R. Brothers Achukootam, Kozhikode
- താളുകളുടെ എണ്ണം: 173
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
