മാക്സിം ഗോർക്കി രചിച്ച എൻ്റെ സർവ്വകലാശാലകൾ എന്ന ആത്മകഥക്ക് 1957 ൽ കെ. കെ. നായർ എഴുതിയ മലയാള പരിഭാഷയായ സർവ്വകലാശാലകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നോവൽരൂപത്തിൽ മൂന്നു ഭാഗങ്ങളിലായി മാക്സിം ഗോർക്കി എഴുതിയ ആത്മകഥകളിലെ ഒരു ഭാഗമാണ് എൻ്റെ സർവ്വകലാശാലകൾ. അശരണരുടെയും ജീവിക്കാൻ പാടു പെടുന്നവരുടെയും ജീവിത മേഖലകളിൽ ദർശിച്ചതും തൊട്ടറിഞ്ഞതുമായ അനുഭവങ്ങളായിരുന്നു തന്നെ രൂപപ്പെടുത്തിയ സർവ്വ കലാശാലകൾ എന്ന് അദ്ദേഹം വിശ്വസിച്ചു. വോൾഗയുടെ തീരത്തെ കസാനിലെ തൻ്റെ യൗവനകാല ജീവിതാനുഭവങ്ങൾ ഗോർക്കി ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സർവ്വകലാശാലകൾ
- രചന: Maxim Gorky. Translation K K Nair
- പ്രസാധകർ : Prabhatham Printing and Publishing Co, Ernakulam
- പ്രസിദ്ധീകരണ വർഷം: 1957
- താളുകളുടെ എണ്ണം: 324
- അച്ചടി: Parishanmudralayam, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി