1957 – ലക്ഷ്മീകല്യാണം – കെ.സി. കേശവപിള്ള

1957 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള  രചിച്ച  ലക്ഷ്മീകല്യാണം എന്ന ഭാഷാനാടകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1957 – ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള

മഹാകവി കെ.സി. കേശവപിള്ള എഴുതിയ ഒരു പ്രശസ്തമായ ഭാഷാനാടകമാണ് ലക്ഷ്മീകല്യാണം. മലയാളഭാഷയിൽ സാമുദായിക വൈകല്യങ്ങൾ ചിത്രീകരിക്കുന്ന ആദ്യത്തെ ഭാഷാനാടകമെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ അതിപ്രാധാന്യമുണ്ടിതിന് . അന്നത്തെ അന്ധവിശ്വാസങ്ങളെന്നു മാത്രമല്ല സാവ്വകാലികങ്ങളായ ചില സദാചാരതത്ത്വങ്ങളും കവി ഇതിൽ പ്രതിപാദിക്കുന്നുണ്ടു്.  മലയാളഭാഷയിൽനിന്നും ആദ്യമായി സംസ്കൃത ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്നൊരു \മേന്മയും ഈ നാടകത്തിനുണ്ടു്. മനോഹരങ്ങളായ ഗദ്യപദ്യ രൂപത്തിലുള്ള രചനാ ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് .

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ലക്ഷ്മീകല്യാണം 
    • രചന: കെ.സി. കേശവപിള്ള
    • പ്രസിദ്ധീകരണ വർഷം: 1957
    • അച്ചടി: India Press, Kottayam
    • താളുകളുടെ എണ്ണം: 74
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *