1957 – ദീപിക – കുട്ടികളുടെ വിശേഷാൽ പ്രതി

1957 ൽ പ്രസിദ്ധീകരിച്ച ദീപിക – കുട്ടികളുടെ വിശേഷാൽ പ്രതി യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ നൂറാം വാർഷികവും, സ്വാതന്ത്ര്യത്തിൻ്റെ പത്താം വാർഷികവും ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയതാണ് ഈ വിശേഷാൽ പ്രതി. ദീീപിക ബാലപംക്തിയുടെ അഞ്ചാം വാർഷികവും കൂടിയായ സാഹചര്യത്തിൽ പ്രസിദ്ധീകരിച്ച ഈ വിശേഷാൽ പ്രതിയിൽ മുൻ നിര സാഹിത്യകാരന്മാരുടെ കുട്ടികൾക്ക് വേണ്ടിയുള്ള ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ആണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി
1957 – ദീപിക – കുട്ടികളുടെ വിശേഷാൽ പ്രതി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദീപിക – കുട്ടികളുടെ വിശേഷാൽ പ്രതി
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം:192
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *