1956ൽ പ്രസിദ്ധീകരിച്ച വി. ഷ്ണൻ നമ്പൂതിരി രചിച്ച നിരണം കവികൾ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
500 ൽ പരം വർഷങൾക്കു മുൻപ് ജീവിച്ചിരുന്ന മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. കണ്ണശ്ശകവികൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ മാധവപ്പണിക്കരും, വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു. തുഞ്ചത്ത് എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ. നിരണം കവികളെയും അവരുടെ സാഹിത്യ കൃതികളെയും കുറിച്ചുള്ള സാഹിത്യാവലോകനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: നിരണം കവികൾ
- പ്രസിദ്ധീകരണ വർഷം: 1956
- രചന: വി. കൃഷ്ണൻ നമ്പൂതിരി
- അച്ചടി: S.B. Press, Trivandrum
- താളുകളുടെ എണ്ണം: 294
- സ്കാൻ ലഭ്യമായ ഇടം: കണ്ണി