1956 ൽ പ്രസിദ്ധീകരിച്ച ജെ. അരൂർ എഴുതിയ നാടിൻ്റെ രക്തസാക്ഷി എന്ന ഗദ്യ നാടകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
“ലീജൻ ഓഫ് മേരിയെ” ഉന്നം വെച്ച് എഴുതിയ ഈ നാടകം സംഘടനകളുടെ വാർഷികത്തിനും മറ്റും അവതരിപ്പിക്കാൻ പാകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. മംഗലപ്പുഴ സെമ്മിനാരിയിലെ ഡീക്കന്മാരാണ് ഈ നാടകം ആദ്യമായി രംഗത്തവതരിപ്പിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: നാടിൻ്റെ രക്തസാക്ഷി
- രചന: J. Aroor
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 74
- അച്ചടി: J. M. Press, Alwaye
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി