1956 ൽ ക.നി.മു.സ പ്രസിദ്ധീകരിച്ച അമ്പഴക്കാട്ട് കർമ്മെല ആശ്രമത്തിൽ സേവനമനുഷ്ടിച്ച അന്ത്രയോസ്, പൗലോസ് എന്നീ സഹോദരന്മാരുടെ ജീവചരിത്രമായ കർമ്മെലാരാമത്തിലെ രണ്ടു മോഹന കുസുമങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിലെ കർമ്മെലീത്താ വൈദികർക്ക് ലോകോത്തരങ്ങളായ സേവനങ്ങൾ നൽകിയ ഈ സഹോദരന്മാർ വൈദികരായിരുന്നില്ല. വൈദികരോടു കൂടി ബലിയർപ്പിക്കുകയും, സ്വയം ബലിയാകുകയും ചെയ്തവരാണിവർ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കർമ്മെലാരാമത്തിലെ രണ്ടു മോഹന കുസുമങ്ങൾ
- രചന: ക നി മൂ സ
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 28
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി