1956 ൽ സ്ഥാപിതമായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ മൂന്നാം വാർഷികത്തിന് 1958 ൽ പുറത്തിറക്കിയ സ്മരണികയായ The Magazin ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോളേജിൻ്റെ പ്രഖ്യാപിത ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ മൂന്നു വർഷം കൊണ്ട് ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെയും, പുരോഗതികളെയും കുറിച്ചും വിശദമായി തന്നെ ഈ സ്മരണികയിൽ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: The Magazine
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 122
- അച്ചടി:The Orphanage Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി