1955 ൽ പ്രസിദ്ധീകരിച്ച കോട്ടെൽ എസ്. ജെ രചിച്ച, മാർസെലിൻ സി. ഡി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സന്യാസവ്രതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1861 ൽ ഫ്രഞ്ചു ഭാഷയിൽ രചിക്കപ്പെട്ട കൃതിയുടെ മലയാള പരിഭാഷയാണ് ഈ കൃതി. മൂലകൃതി പുതിയ കാനോൻ നിയമമനുസരിച്ച് കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുള്ളതാണ്. സന്യാസജീവിതത്തിൻ്റെ പ്രധാന കടമകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന, ഏതൊരു സന്യാസസഭക്കും അനുയോജ്യമായ പൊതുപ്രമാണങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചോദ്യോത്തര രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന നിർവ്വഹിച്ചിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: സന്യാസവ്രതങ്ങൾ
- രചന: കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 76
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി