1955-ൽ പ്രസിദ്ധീകരിച്ച, രജതചഷകം – ഒന്നാം ഭാഗം എന്ന നോവലിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കനേഡിയൻ എഴുത്തുകാരനായ Thomas B. Costain എഴുതിയ The Silver Chalice എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് രജതചഷകം. നോവലിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യുന്നത്. പുത്തൻകാവു കെ.എം. തരകൻ ആണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രതിമാസഗ്രന്ഥക്ലബിൻ്റെ സീരീസിൽ ഉൾപ്പെടുത്തിയാണ് ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്
രജതചഷകം ഒരു ചരിത്ര നോവലാണ്. 1-ാം നൂറ്റാണ്ടിലെ ക്രിസ്തീയകാലത്തെ സാമൂഹ്യ–ആത്മീയ സംഭവങ്ങളുടെയും വിശ്വാസവും കലയും മനുഷ്യബന്ധങ്ങൾ തമ്മിലുള്ള നിഗൂഡമായ അവസ്ഥാപരിണാമങ്ങളെയും ഉൾക്കാഴ്ചയോടെ നോക്കി കാണുന്നു. മൂലകഥ അമേരിക്കൻ മുൻനിര ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമയും ഇറങ്ങിയിരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രജതചഷകം – ഒന്നാം ഭാഗം
- രചന: തോമസ് ബി. കോസ്റ്റൈൻ
- വിവർത്തനം: പുത്തൻകാവു കെ.എം. തരകൻ
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: I.S. Press, Ernakulam
- താളുകളുടെ എണ്ണം: 252
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
