1955 -ക്രൈസ്തവൻ്റെ മഹനീയ പദവി – മാത്യു പി. എം.

1955ൽ The Great Doctrine of the Mystical Body of Christ എന്ന പുസ്തകത്തിൻ്റെ  ക്രൈസ്തവൻ്റെ മഹനീയ പദവി എന്ന പേരിൽ  മാത്യു പി. എം. പരിഭാഷ ചെയ്ത, ആലുവ എസ്. എച്ച്. ലീഗ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മതവിദ്വേഷിയും ക്രൈസ്തവമർദ്ദകനുമായ താർസൂസിലെ കുപ്രസിദ്ധനായ സാവൂൾ ആയിരുന്നു അപ്പസ്തലനായി മാറ്റപ്പെട്ട വിശുദ്ധ പൗലോസ്. ക്രിസ്തുവും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തിൻ്റെ അദ്ഭുതകരമായ രഹസ്യം വിശുദ്ധൻ്റെ ഓരോ പ്രഭാഷണത്തിലും കാണാം. അങ്ങിനെയുള്ള, മിശിഹായെയും, സഭയെയും കുറിച്ചുള്ള ആത്മീയ പ്രഭാഷണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1955 -ക്രൈസ്തവൻ്റെ മഹനീയ പദവി - മാത്യു പി. എം.
1955 -ക്രൈസ്തവൻ്റെ മഹനീയ പദവി – മാത്യു പി. എം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രൈസ്തവൻ്റെ മഹനീയ പദവി
  • രചന: മാത്യു പി. എം.
  • പ്രസിദ്ധീകരണ വർഷം: 1955
  • പ്രസാധകർ :  S. H. League, Alwaye
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *