1955 ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച കർണ്ണഭൂഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ എറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് ‘കർണ്ണഭൂഷണം’. മലയാള സാഹിത്യത്തിലെ ഖണ്ഡകാവ്യ ശാഖയിൽ ഉൾപ്പെടുന്ന ഈ കൃതി മഹാഭാരതത്തിലെ കർണ്ണനെ ആസ്പദമാക്കിയുള്ളതാണ്. തൻ്റെ ജീവന് രക്ഷയായ കവചകുണ്ഡലങ്ങൾ നൽകിയാൽ മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞിട്ടും, വാക്കുപാലിക്കാനും ദാനധർമ്മം നിർവഹിക്കാനും കർണ്ണൻ കാണിക്കുന്ന മനക്കരുത്താണ് ഉള്ളൂർ ഈ പുസ്തകതിൽ വർണ്ണിക്കുന്നത്. “ത്യാഗമാണ് എറ്റവും വലിയ മഹത്വം” എന്ന സന്ദേശമാണ് ഈ കാവ്യം നൽകുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കർണ്ണഭൂഷണം
- രചയിതാവ്: ഉള്ളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: The Sridhara Printing House, Trivandrum
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
