1955 – അവൻ വീണ്ടും വരുന്നു – സി. ജെ. തോമസ്

1955 ൽ പ്രസിദ്ധീകരിച്ച, സി. ജെ. തോമസ് രചിച്ച അവൻ വീണ്ടും വരുന്നു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - അവൻ വീണ്ടും വരുന്നു - സി. ജെ. തോമസ്
1955 – അവൻ വീണ്ടും വരുന്നു – സി. ജെ. തോമസ്

നാടകചരിത്രത്തിൽത്തന്നെ ആധുനികതയ്ക്ക് തുടക്കം കുറിച്ച ആദ്യ നാടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഈ നാടകം. രണ്ടാം ലോകമഹായുദ്ധവും അത് സമൂഹത്തിലും കുടുംബജീവിതത്തിലും ഉണ്ടാക്കിയ ആഘാതവും, വിശ്വാസം, മതം, ദാരിദ്ര്യം, യുദ്ധാനന്തരം ജീവിക്കുന്ന മനുഷ്യരുടെ മാനസിക സംഘർഷങ്ങൾ, അവസ്ഥകൾ എന്നിവയെല്ലാം  നാടകത്തിലൂടെ തുറന്നു കാട്ടപ്പെടുന്നു. യേശുവിൻ്റെ രണ്ടാം വരവെന്ന ബൈബിൾ പ്രതീകത്തെ മുഖമുദ്രയായി ഉപയോഗിച്ച് എഴുതപ്പെട്ട ഈ കൃതി, രാഷ്ട്രീയവും മതവുമായ അധികാരകേന്ദ്രങ്ങളെയും അവ നയിക്കുന്ന കപടതയും ചോദ്യം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു നല്ല വീട്ടമ്മയാവാൻ നോക്കൂ
  • പ്രസിദ്ധീകരണ വർഷം: 1955
  • രചന: സി.ജെ.തോമസ്
  • താളുകളുടെ എണ്ണം:103
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *