1954 – സംഗീതചന്ദ്രിക – ആറ്റൂർ കൃഷ്ണപിഷാരടി

1954 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപിഷാരടി രചിച്ച സംഗീതചന്ദ്രിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - സംഗീതചന്ദ്രിക - ആറ്റൂർ കൃഷ്ണപിഷാരടി
1954 – സംഗീതചന്ദ്രിക – ആറ്റൂർ കൃഷ്ണപിഷാരടി

സംഗീതശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നത്. സ്വാതിതിരുനാൾ ശതാബ്ദസ്മാരകമായി രചിക്കപ്പെട്ടതാണ് ഈ ഗ്രന്ഥം. ഭരതമഹർഷി, മാതംഗ മഹർഷി തുടങ്ങിയ പ്രാചീന ആചാര്യന്മാരുടെ സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീത രത്നാകരം രാഗവിബോധം മുതലായ മധ്യകാല സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും രാമാമാത്യൻ, രഘുനാഥൻ, വെങ്കടമഖി, ഗോവിന്ദദീക്ഷിതർ മുതലായവരുടെ നവീന ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീതത്തെ കുറിച്ചുള്ള മറ്റു പ്രധാന ഗ്രന്ഥങ്ങളും അപഗ്രഥിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള സംഗീത ശാസ്ത്ര ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.ആ പരിമിതിയെ മറികടക്കുവാൻ വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥം കൂടിയാണ് ഇത്. ശബ്ദത്തിലും നാദത്തിലും ആരംഭിച്ച്‌ സങ്കീർണമായ തലങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഗ്രന്ഥം സംഗീത ശാസ്ത്രത്തിൻ്റെ സകല മേഖലയും പൂർണ്ണമായും ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സംഗീതചന്ദ്രിക 
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 683
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *