1953 ൽ പ്രസിദ്ധീകരിച്ച Placid Podipara രചിച്ച The Dhariyaikal Christians of Tiruvancode എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തിരുവാങ്കോട് എന്ന് യൂറോപ്യന്മാർ വിളിച്ചിരുന്ന പഴയ തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ സമുദായമാണ് ദാരിയാക്കൽ ക്രിസ്ത്യാനികൾ. ഹിന്ദു ആചാരങ്ങൾ അനുഷ്ടിക്കുന്ന അവരുടെ ചരിത്രം, സംസ്കാരം, ഉദ്ഭവം എന്നീ വിഷയങ്ങലിലുള്ള പല അഭിപ്രായങ്ങളും കണ്ടെത്തലുകളുമാണ് ലഘുലേഖയിലെ പ്രതിപാദ്യ വിഷയം
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: The Dhariyaikal Christians of Tiruvancode
- രചന: Placid Podipara
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 12
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി