1953 – രക്തബലി

1953-ൽ പ്രസിദ്ധീകരിച്ച, എ.എസ്. പഞ്ചാപകേശയ്യർ എഴുതി കെ. ഗോപാലപിള്ള വിവർത്തനം ചെയ്ത രക്തബലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1953 – രക്തബലി

എ.എസ്.പി അയ്യർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എ.എസ്. പഞ്ചാപകേശയ്യർ നോവലിസ്റ്റും നാടകകൃത്തും മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയും ആയിരുന്നു. (1899–1963). അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയ ‘A Mothers Sacrifice’ എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയാണ് രക്തബലി. തൻ്റെ ആറു വയസ്സുള്ള മകനെ രാജഭക്തിയാൽ ബലിയർപ്പിച്ച രജപുത്രവനിതയായ പുന്നയുടെ ത്യാഗത്തിൻ്റെ കഥയാണ് ഈ നാടകത്തിലെ കഥാതന്തു. ഭക്തിയുടെ ഉപോത്പന്നമായി നിശ്ചയമായും ത്യാഗവുമുണ്ടാവുമെന്ന് ഈ നാടകം വായനക്കാരോട് പറയുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: രക്തബലി
    • പ്രസിദ്ധീകരണ വർഷം: 1953
    • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
    • താളുകളുടെ എണ്ണം: 112
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *