1953 – ഒരു മെക്സിക്കൻ രക്തസാക്ഷി – യുവയോഗി

1953 ൽ  പ്രസിദ്ധീകരിച്ച യുവയോഗി രചിച്ച,  ഒരു മെക്സിക്കൻ രക്തസാക്ഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മെക്സിക്കോയിലെ കൊൺചെപ്പിക്കിയോൺ പട്ടണത്തിൽ 1891 ൽ ജനിച്ച മെക്സിക്കൻ ജെസ്യൂട്ട് പാതിരിയായിരുന്ന ഫാദർ പ്രോ യുടെ ജീവചരിത്രപുസ്തകമാണിത്. 1927 ൽ പ്രസിഡൻ്റ് കയ്യാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ പ്രോ അച്ചനെ അന്യായമായി അറസ്റ്റു ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 - ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി
1953 – ഒരു മെക്സിക്കൻ രക്തസാക്ഷി – യുവയോഗി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഒരു മെക്സിക്കൻ രക്തസാക്ഷി
  • രചന: Yuvayogi
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 108
  • അച്ചടി: Little Flower Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *