1953 – ഏപ്രിൽ 06 ന് പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 25 ലക്കം 26 ൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സചിത്ര വാരികയാണിത് (ഫോട്ടോകൾ മാത്രമുള്ള സെൻ്റർ സ്പ്രെഡ് ഉൾപ്പെടുത്തിയ ആദ്യ മലയാള ആനുകാലികങ്ങളിലൊന്നാണിതെന്ന് കരുതുന്നു). ദിവംഗതനായ ശ്രീ ശങ്കർ, ഇന്ത്യൻ വിമാനസേന, സർ സി വി രാമനും രാമൻ ഇഫക്റ്റും, പഞ്ചവത്സര പദ്ധതിയും കാർഷിക പുരോഗതിയും, സംസ്കൃതം സംസാര ഭാഷയായിരുന്ന കാലം, മേഘദൂതിലെ രസവും അലങ്കാരവും, ജപ്പാൻ സമ്പ്രദായമനുസരിച്ചുള്ള നെൽകൃഷി, കവിതകൾ, പംക്തികൾ തുടങ്ങിയവ ഈ ലക്കത്തിൽ ചേർത്തിരിക്കുന്നു. സ്കാൻ ചെയ്യാൻ ലഭിച്ച ഈ ലക്കത്തിലെ അവസാന താൾ/ പിൻ കവർ ലഭ്യമല്ല. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 26
- പ്രസിദ്ധീകരണ വർഷം: 1953
- പ്രസിദ്ധീകരണ തീയതി: 1953 – ഏപ്രിൽ 06 (കൊല്ലവർഷം 1128 മീനം 24)
- താളുകളുടെ എണ്ണം: 34
- അച്ചടി: Sree Rama Vilas Press, Quilon
- സ്കാൻ ലഭ്യമായ ഇടം: കണ്ണി