പാലാ വലിയ പള്ളിയുടെ ശതാബ്ദജൂബിലി ആഘോഷത്തോടനുബന്ധിച്ച് 1952 ൽ പുറത്തിറക്കിയ റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പാല വലിയ പള്ളിയുടെ ശതാബ്ദ ജൂബിലി ആഘോഷങ്ങളുടെ സംക്ഷിപ്ത വിവരണവും പള്ളിയുടെ ചരിത്രവും കോർത്തിണക്കിക്കൊണ്ടുള്ള ഒരു റിപ്പോർട്ടാണ് ഉള്ളടക്കം. പള്ളിയിലുള്ള റിക്കാർഡുകളും, പരമ്പരാഗതമായ അറിവുകളും അടിസ്ഥാനപ്പെടുത്തി ഒരു സംക്ഷിപ്ത ചരിത്ര ലേഖനമായാണ് ഇത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പാലാ വലിയ പള്ളി
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 68
- അച്ചടി: St. Thomas Press, Palai
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി