1952 ൽ പ്രസിദ്ധീകരിച്ച ലിഡിയാ കർക്ക് രചിച്ച മോസ്കൊ കത്തുകൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മോസ്കോയിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന അഡ്മിറൽ അലൻ ജി കർക്കിൻ്റെ പത്നി ലിഡിയാ കർക്ക് ലേഡീസ് ഹോം ജേർണൽ എന്ന പ്രശസ്ത അമേരിക്കൻ പ്രസിദ്ധീകരണത്തിൽ എഴുതിയ കത്തുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. റഷ്യയിൽ താമസിച്ച് അവിടത്തെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ മഹതി എന്ന നിലയിൽ റഷ്യയിലെ കച്ചവട ശാലകൾ, സ്ത്രീകളുടെ വസ്ത്രധാരണരീതികൾ, നിത്യോപയോഗസാധനങ്ങളുടെ വിലനിരക്കുകൾ, സാമൂഹ്യ ചടങ്ങുകൾ, സാധാരണജനങ്ങളുടെ ഭവനങ്ങൾ, ജീവിത സമ്പ്രദായങ്ങൾ തുടങ്ങിയ കാര്യങ്ങളെ പറ്റി ഈ കത്തുകളിൽ വിശദമായി എഴുതിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മോസ്കൊ കത്തുകൾ
- രചന: Lidia Kark
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 164
- അച്ചടി: Kubera Printers Ltd, Madras
- സ്കാൻ ലഭ്യമായ ഇടം: കണ്ണി