1956 ൽ പ്രസിദ്ധീകരിച്ച ഡേവിഡ്രചിച്ച സൈന്യത്തെ നയിച്ച സന്യാസി അഥവാ വിശുദ്ധ ബ്രിണ്ടിസി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

അവിശ്വാസികളുടെ ആക്രമണത്തിൽ നിന്നും ജർമ്മനിയെ രക്ഷിച്ച ധീരയോദ്ധാവ്, ലോകായതികരും അധികാരപ്രമത്തരുമായ നാടുവാഴികളുടെ ഇടയിൽ സമാധാനം സ്ഥാപിച്ച ദൈവദൂതൻ, ജനങ്ങൾക്ക് സത്യത്തിൻ്റെ വെളിച്ചം കാണിച്ചുകൊടുത്ത പ്രേഷിതവീരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഫാദർ ലോറൻസിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സൈന്യത്തെ നയിച്ച സന്യാസി അഥവാ വിശുദ്ധ ബ്രിണ്ടിസി
- രചന: David – o – f – m
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 84
- അച്ചടി: Assisi Press, Quilon
- സ്കാൻ ലഭ്യമായ ഇടം: കണ്ണി