1951 ൽ Andru Puthenparampil, Antony Nedumpuram എന്നിവർ പരിഭാഷപ്പെടുത്തിയ നീഗ്രോകളുടെ നിരയിൽ നിന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സാമൂഹ്യനീതിയുടെ മധ്യസ്ഥനായി വർണ്ണവിവേചനം ഒരുപാട് അനുഭവിച്ച, പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സേവിച്ച വിശുദ്ധനായിരുന്നു മാർട്ടിൻ ഡി പോറസ്സ്. 1837 ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ മാർട്ടിൻ ഡി പോറസ്സിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട മാർട്ടിൻ ഡി പോറസ്സിനെ അധികരിച്ച് ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള Lad of Lima എന്ന ചെറുഗ്രന്ഥത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: നീഗ്രോകളുടെ നിരയിൽ നിന്ന്
- രചന: Andru Puthenparampil, Antony Nedumpuram
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 156
- അച്ചടി: J. M. Press, Alwaye
- സ്കാൻ ലഭ്യമായ ഇടം: കണ്ണി