1951 – മലയാള ഗ്രന്ഥസൂചി

1951-ൽ പി.കെ. നാരായണപിള്ള എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥസൂചി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - മലയാള ഗ്രന്ഥസൂചി
1951 – മലയാള ഗ്രന്ഥസൂചി

തിരുവിതാംകൂർ സർവ്വകലാശാലയിലെ മനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലെ മലയാളം, തമിഴ്, തെലുങ്ക്, കന്നടം ഭാഷകളിലെ മുപ്പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരത്തിൽ നാലായിരത്തി അഞ്ഞൂറോളം വരുന്ന മലയാള ഗ്രന്ഥങ്ങളൂടെ സൂചികയാണ് ഈ പുസ്തകം. ഇതിഹാസം, പുരാണം, തന്ത്രം, മന്ത്രം, ശ്രൗതം, ഗൃഹ്യം, സ്മൃതി, നീതി, വേദാന്തം, ജ്യോതിഷം, വൈദ്യം, ശില്പം, കണക്കുശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദിച്ച് രചിക്കപ്പെട്ട പുസ്തകങ്ങളുടെ വിവരങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ക്രമനമ്പർ, ഗ്രന്ഥത്തിൻ്റെ പേരു്, വിഷയം, ഗ്രന്ഥസംഖ്യ, പ്രകൃതി (താളിയോലയിലാണോ കടലാസ്സിലാണോ പുസ്തകം എന്ന്) , വിശേഷം ( ഗ്രന്ഥത്തിൻ്റെ പൂർണ്ണത, അപൂർണ്ണത, ജീർണ്ണത, ലേഖനകാലം), ലൈബ്രറി നമ്പർ എന്നീ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പ്രാചീന സാഹിത്യത്തിലും, ശാസ്ത്രങ്ങളിലും തത്പരരായവർക്ക് ഈ ഗ്രന്ഥസൂചി വളരെ ഉപയോഗപ്രദമായിരിക്കും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: മലയാള ഗ്രന്ഥസൂചി
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 176
  • അച്ചടി: The Alliance Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *