1951 - മലയാള ഗ്രന്ഥസൂചി

Item

Title
1951 - മലയാള ഗ്രന്ഥസൂചി
Date published
1951
Number of pages
176
Alternative Title
1951 - Malayala Grandhasoochi
Index of Malayalam Manuscripts
Trivandrum Malayalam Series No 77
Travancore University Malayala Granthavali
Language
Date digitized
Blog post link
Abstract
തിരുവിതാംകൂർ സർവ്വകലാശാലയിലെ മനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലെ മലയാളം, തമിഴ്, തെലുങ്ക്, കന്നടം ഭാഷകളിലെ മുപ്പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരത്തിൽ നാലായിരത്തി അഞ്ഞൂറോളം വരുന്ന മലയാള ഗ്രന്ഥങ്ങളൂടെ സൂചികയാണ് ഈ പുസ്തകം. ഇതിഹാസം, പുരാണം, തന്ത്രം, മന്ത്രം, ശ്രൗതം, ഗൃഹ്യം, സ്മൃതി, നീതി, വേദാന്തം, ജ്യോതിഷം, വൈദ്യം, ശില്പം, കണക്കുശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദിച്ച് രചിക്കപ്പെട്ട പുസ്തകങ്ങളുടെ വിവരങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ക്രമനമ്പർ, ഗ്രന്ഥത്തിൻ്റെ പേരു്, വിഷയം, ഗ്രന്ഥസംഖ്യ, പ്രകൃതി (താളിയോലയിലാണോ കടലാസ്സിലാണോ പുസ്തകം എന്ന്) , വിശേഷം ( ഗ്രന്ഥത്തിൻ്റെ പൂർണ്ണത, അപൂർണ്ണത, ജീർണ്ണത, ലേഖനകാലം), ലൈബ്രറി നമ്പർ എന്നീ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പ്രാചീന സാഹിത്യത്തിലും, ശാസ്ത്രങ്ങളിലും തത്പരരായവർക്ക് ഈ ഗ്രന്ഥസൂചി വളരെ ഉപയോഗപ്രദമായിരിക്കും.