1950 ൽ പ്രസിദ്ധീകരിച്ച, സൈമൺ സി. ടി എഴുതിയ മാതൃവിലാപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വപുത്രൻ്റെ അകാല മരണത്തിൽ മനസ്സു തകർന്ന ഒരു മാതാവിൻ്റെ ഹൃദയത്തിൽ ഉണ്ടാകുന്ന സന്താപചിന്തകളാണു ഈ ഖണ്ഡ കാവ്യത്തിലെ വിഷയം.കർമ്മലീത്താ സഭയിൽ പ്രവേശിച്ച നവ വൈദീകൻ്റെ മരണം ഒരു ദുഖവെള്ളീയാഴ്ച്ച ആയിരുന്നു.യേശുമിശിഹ സ്വയം ബലിയായി സമർപ്പിച്ച ആ പാവനദിനത്തിൻ്റെ വാർഷിക ദിവസങ്ങളിലൊന്നായ അന്ന് ചാവറയിലെ ഈ യുവ വൈദീകനും ദൈവത്തിനു സ്വയം ബലിയായി സമർപ്പിച്ചു കൊണ്ടു ഇഹലോകവാസം വെടിഞ്ഞു.അന്നു കാൽവ്വരിയിൽ മാതാവു് അനുഭവിച്ച അതേ വ്യഥ യിലൂടെഈ വൈദീകൻ്റെ മാതാവും കടന്നു പോകുന്നു.അതാണ് ഈ ഖണ്ഡ കാവ്യം വഴി രചയിതാവ് ചിത്രീകരിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: മാതൃവിലാപം
- രചയിതാവ്: സൈമൺ സി. ടി
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 44
- അച്ചടി: St.Francis Sales Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി